സൂപ്പർ ഹിറ്റായ കിഷ്കിന്ധകാണ്ഡം എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന എക്കോ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
പടക്കളം, ആലപ്പുഴ ജീംഖാന, ഫാലിമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.